പനാജി: 2025 എഐഎഫ്എഫ് സൂപ്പർ കപ്പ് ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്കെതിരെ മോഹൻബഗാൻ സൂപ്പർ ജയന്റിന് ജയം. ഇന്ന് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മോഹൻബഗാൻ വിജയിച്ചത്.
ജാമി മക്ലാരനാണ് മോഹൻബഗാന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ 37,67 എന്നീ മിനിറ്റുകളിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
ഇന്ന് നടന്ന ഈസ്റ്റ് ബംഗാൾ-ഡെംപോ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോൾ വീതമാണ് നേടിയത്.